ഓ മൈ ഗോഡിൽ വിവാഹം കഴിഞ്ഞ് ഒരു മാസമാകും മുൻപ് ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത പണിയുടെ രസക്കഥയാണ് പറഞ്ഞത്.തിരുവല്ലയിലെ ഒരു ഷോപ്പിൽ എത്തുന്ന ദമ്പതിമാർ ജ്യൂസിന് ഓർഡർ ചെയ്യുന്നു. ഓർഡർ എടുക്കാനെത്തിയ പെൺകുട്ടി ഭർത്താവിനെ മുൻപ് നന്നായി അറിയാവുന്ന ആൾ എന്ന രീതിയിൽ പെരുമാറുന്നു. തുടർന്ന് സ്വകാര്യമായി സംസാരിക്കാൻ ഭർത്താവിനെ ക്ഷണിക്കുന്നു. ഭർത്താവിൻ്റെ പെരുമാറ്റത്തിൽ പുതുപ്പെണ്ണ് വിഷമിക്കുന്നു.
