
കെ പി എ സി ലളിതയുടെ നിര്യാണത്തിന് പിന്നാലെ പൊതുവേദിയിൽ പാട്ടുപാടുന്ന നടിയുടെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഗായകൻ എംജി ശ്രീകുമാറിനൊപ്പം 'എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്' എന്ന പാട്ടാണ് കെ പി എ സി ലളിത പാടുന്നത്.
'സുഹൃത്തുക്കളെ എനിക്ക് പാട്ട് പാടാനൊന്നും അത്ര അറിയില്ല. കെ പി എ സിയുടെ നാടക സ്റ്റേജിൽ കുറച്ച് പാടിയിട്ടുണ്ട്. അതിനുശേഷം പാടാറില്ല. ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കൂ.'എന്ന് പറഞ്ഞുകൊണ്ടാണ് കെ പി എ സി ലളിത പാട്ടുപാടുന്നത്.
നിറകൈയടിയോടെയാണ് പ്രേക്ഷകർ ഗാനം ഏറ്റെടുത്തത്. കെ പി എ സി ലളിതയ്‌ക്കൊപ്പമുള്ള വിദേശത്തെയും ചാനൽ പരിപാടിയിലെയുമൊക്കെ മറക്കാനാകാത്ത അനുഭവങ്ങൾ എം ജി ശ്രീകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.