
കൊച്ചി: കെ.എസ്.എഫ്.ഇയുടെ അഭിമാന പദ്ധതിയായ പ്രവാസി സ്മാർട്ട് ചിട്ടികളുടെ(2021) സമ്മാന നറുക്കെടുപ്പ് കേരള ലോട്ടറി വകുപ്പിന്റെ മേൽനോട്ടത്തിൽ കെ.എസ്.എഫ്.ഇ ഡിജിറ്റൽ ബിസിനസ് സെന്ററിൽവച്ച് കെ.എസ്.എഫ്.ഇ ചെയർമാനായ കെ.വരദരാജൻ നിർവ്വഹിച്ചു. ഒന്നാംസമ്മാനം 20 പവൻ സ്വർണ്ണം ലീബയ്ക്ക് ലഭിച്ചു. രണ്ടാംസമ്മാനമായ അഞ്ച് ഹീറോ ഇലക്ട്രിക് ബൈക്കുകളുടെ നറുക്കെടുപ്പും മറ്റ് സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പും നടന്നു.