df

ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയർ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്സിജൻ റിസോർട്ട്സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോർട്‌സ് ബാർ ഗോവയിലെ മോർജിമിൽ ബോചെ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. മോർജിമിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ ബോബി ഓക്സിജൻ റിസോർട്ട്സ് സി.ഇ.ഒ ഗിരീഷ് നായർ, സി.ഒ.ഒ. രാജീവ് നായർ എന്നിവർ പങ്കെടുത്തു.

നേരിട്ട് കടൽക്കാഴ്ചകൾ ആസ്വദിക്കാവുന്ന 56 മുറികളാണ് റിസോർട്ടിലുള്ളത്. സ്‌പോർട്‌സ് ബാർ കൂടാതെ, അത്യാധുനിക സ്പാകൾ, സ്വിമ്മിംഗ് പൂളുകൾ, റസ്റ്റോറന്റുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബോചെ ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. കുടുംബമായി അവധി ആഘോഷിക്കുന്നവർക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും ഏറ്റവും മികച്ച ഒരു അനുഭവമായിരിക്കും മോർജിമിലെ തങ്ങളുടെ റിസോർട്ടെന്ന് ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. നിലവിൽ തേക്കടി, മൂന്നാർ, ആലപ്പുഴ, ഊട്ടി, മഹാബലേശ്വർ തുടങ്ങി ഇരുപത്തിയെട്ടോളം സ്ഥലങ്ങളിൽ ബോബി ഓക്സിജൻ റിസോർട്ട്സിന് സാന്നിദ്ധ്യമുണ്ട്.