df

കൊച്ചി: കയർമേഖലയ്ക്ക് കൂടുതൽ ധനസഹായം അനുവദിച്ച സംസ്ഥാന സർക്കാരിനെ കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ അഭിനന്ദിച്ചു. കയർപിരി സംഘങ്ങൾക്കുള്ള പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവായി 7.74 കോടി രൂപകൂടി അനുവദിച്ചത് കയർവ്യവസായത്തിന് ഊർജ്ജം പകരുമെന്ന് സായികുമാർ പ്രസ്താവനയിൽ പറഞ്ഞു.

2006-ലെ വി.എസ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പർച്ചേസ് പ്രൈസ് സ്റ്റെബിലൈസേഷൻ പദ്ധതി പ്രകാരം കയർഫെഡിനും കയർ കോർപ്പറേഷനുമായി ആകെ 36.98 കോടി രൂപയും സർക്കാർ ഈ സാമ്പത്തികവർഷം അനുവദിച്ചിട്ടുണ്ട്. ഈ തുക ലഭ്യമാക്കിയതുകൊണ്ടാണ് 2022 ജനുവരി 31 വരെ കയർഫെഡ് സംഭരിച്ച കയറിന്റെ വില പൂർണ്ണമായും കയർസംഘങ്ങൾക്ക് നൽകാനായത്. പിണറായി സർക്കാരിനോടും വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവിനോടും കയർസംഘങ്ങൾക്കും കയർഫെഡിനുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.