v

ബംഗളൂരു: അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിറുത്താൻ ഇന്ത്യൻ സൈന്യം എക്കാലവും പ്രതിബദ്ധത കാട്ടുമെന്നും ഭീഷണികളെ നേരിടാൻ തയ്യാറാണെന്നും സൈനിക മേധാവി ജനറൽ എം.എം നരവനെ പറഞ്ഞു. ബംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റ് പരിശീലന കേന്ദ്രത്തിൽ നടന്ന സൈന്യവുമായി ബന്ധപ്പെട്ട പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളേഴ്സ് അഥവാ നിഷാനുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈന്യം ഏറെ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം. സമാധാനവും സ്ഥിരതയും നിലനിറുത്തുക എന്നത് സൈന്യത്തിന്റെ കർത്തവ്യമാണ്. ഞങ്ങൾ സദാജാഗരൂകരാണ്. എന്തും നേരിടാൻ പൂർണ സജ്ജരാണ്. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും സൈന്യം സമാഹരിച്ചു. - നരവനെ പറഞ്ഞു. രാഷ്ട്രപതിയെ പ്രതിനിധാനം ചെയ്ത് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Army Helps Students In Kashmir Pursue .