deepak-chahra

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20ക്കിടെ പരിക്കേറ്റ പേസർ ദീപക് ചഹറിന് ഈ സീസൺ ഐ.പി.എല്ലും നഷ്ടമായേക്കും. കൊൽക്കത്തയിൽ റണ്ണപ്പിനിടെ പേശിവലിവ് അനുഭവപ്പെട്ട ചഹർ മത്സരത്തിൽ തുടർന്ന് കളിച്ചിരുന്നില്ല. വിശദപരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ലങ്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തവണ താലേലത്തിൽ 14 കോടി രൂപ മുടക്കിയാണ് ചഹറിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.