df

ന്യൂഡൽഹി: ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകുമെന്ന് റിപ്പോർട്ടുകൾ. യുക്രെയിനുമായി ബന്ധപ്പെട്ട് റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം എണ്ണവിലയിൽ ഇനിയും വർദ്ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ വ്യാപാര കമ്മി വർദ്ധിക്കും. സമസ്തമേഖലകളിലും വിലക്കയറ്റം രൂക്ഷമാകുകയുംചെയ്യും. പ്രകൃതി വാതകം, യൂറിയ ഉൾപ്പടെയുള്ള മേഖലകളിൽ വിലക്കയറ്റം വ്യാപിക്കുന്നതോടെ 2022-23 സാമ്പത്തിക വർഷത്തിൽ റവന്യു ചെലവ് ബഡ്ജറ്റ് എസ്റ്റമേറ്റിനേക്കാൾ ഉയരാനിടയാക്കും.

2023 സാമ്പത്തിക വർഷത്തിൽ അസംസ്‌കൃത എണ്ണ ബാരലിന് 70-75 ഡോളർ നിലവാരത്തിലായിരിക്കുമെന്ന അനുമാനത്തിലാണ്‌ ബഡ്ജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സർവ്വേ തയ്യാറാക്കിയത്. അതിനിടെയാണ് യുക്രെയിൻ സംഘർഷം ആഗോളതലത്തിൽ എണ്ണവിലവർദ്ധനയ്ക്കിടയാക്കിയത്. ഇതോടെ ബഡ്ജറ്റിൽ നിശ്ചയിച്ചിരുന്ന വളത്തിന്റെ സബ്‌സിഡി 1.05 ലക്ഷം കോടിയിൽ ഒതുക്കാൻ കഴിയാതെവരികയുംചെയ്യും.  ഗുണകരമാകില്ല ഇന്ത്യ റഷ്യയിൽ നിന്ന് വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാങ്ങുന്നത്. എങ്കിലും ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് ലഭ്യത കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യുന്നത് ഇന്ത്യക്കും ഗുണകരമാകില്ല. നൂറിലേറെ ദിവസമായി ഇന്ത്യയിൽ എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.