wedding

മുംബയ്:വിവാഹത്തിന് ശേഷം വധുവിന്റെ കാൽ തൊട്ട് വന്ദിച്ച് വരൻ. പിങ്ക് ലെഹം​ഗ ധരിച്ച് നിൽക്കുന്ന വധുവും കോട്ടും സ്യൂട്ടും ധരിച്ചു നിൽക്കുന്ന വരനുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയിലുള്ളത്. വരണമാല്യം പരസ്പരം അണിയിക്കാൻ നിൽക്കുകയാണ് ഇരുവരും. വരനെ മാലയണിയിച്ച് കാൽ തൊട്ട് വധു വന്ദിക്കുന്നു. പിന്നാലെ, വധുവിനെ മാലയണിച്ച് വരനും തിരിച്ച് കാലുപിടിക്കുന്നതു കാണാം. യുവാവിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. അടുത്തിടെ ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവു - പത്രലേഖ ദമ്പതിമാരുടെ വിവാഹത്തിലും സമാനമായ കാഴ്ച നടന്നിരുന്നു. പത്രലേഖയുടെ നിറുകയിൽ സിന്ദൂരം ചാർത്തിയതിനു പിന്നാലെ തന്റെ നിറുകയിലും സിന്ദൂരം തൊടാൻ രാജ്കുമാർ ആവശ്യപ്പെടുകയായിരുന്നു.

ഇതിനു പിന്നിലെ കാരണവും രാജ്കുമാർ പറഞ്ഞിരുന്നു. താൻ പത്രലേഖയുടെ നിറുകയിൽ സിന്ദൂരം വയ്ക്കുന്നുണ്ടെങ്കിൽ തിരിച്ച് അവർക്കും അത് ചെയ്യാമല്ലോ എന്നാണ് താൻ ചിന്തിച്ചതെന്നാണ് താരം പറഞ്ഞത്. സിന്ദൂരം തൊടുന്നതിനു പുറകിലെ ചരിത്രമോ കാരണമോ ഒന്നും തനിക്കറിയില്ല, പക്ഷേ അവളും അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്നാണ് ചിന്തിച്ചതെന്നും രാജ്കുമാർ വ്യക്തമാക്കിയിരുന്നു.