
ചെന്നൈ : ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ശ്രദ്ധ നേടിയ ഇന്ത്യൻ കൗമാര ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ എയർതിംഗ്സ് മാസ്റ്റേഴ്സ് ഒാൺലൈൻ ചെസ് ടൂർണമെന്റിന്റെ പ്രിലിമിനറി ഘട്ടത്തിൽ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 15-ാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ വ്ളാദിസ്ളാവ് അരിത്തമിയേവിനെ തോൽപ്പിച്ചെങ്കിലും പ്രഗ്നാനന്ദയ്ക്ക് ക്വാർട്ടർ ഫൈനലിൽ കടക്കാനായില്ല.
പ്രധാനമന്ത്രിയുടെ അഭിന്ദനം
ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച 16കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രഗ്നാനന്ദയ്ക്ക് അഭിനന്ദ സന്ദേശമയച്ചത്. എയർതിംഗ്സ് മാസ്റ്റേഴ്സ് ഒാൺലൈൻ ചെസ് ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രഗ്നാനന്ദ കാൾസനെ കീഴടക്കിയത്.