
ഏത് പ്രായക്കാര്‍ക്കും ഉണ്ടാകുന്ന തലച്ചോറിനെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് എന്‍സെഫലൈറ്റിസ്. രോഗാണുബാധമൂലമോ തലച്ചോറിനെ ബാധിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വ്യതിയാനം മൂലമോ എന്‍സെഫലൈറ്റിസ് ഉണ്ടാവാം.രോഗം മാറിയ ശേഷവും നീണ്ടു നില്‍ക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യവുമാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകതകൾ.
തലവേദന, പനി, ചര്‍ദ്ദി, ഓർമക്കുറവ് , മയക്കം തുടങ്ങിയവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിക്കുമ്പോള്‍ നീണ്ടു നില്‍ക്കുന്ന അപസ്മാരം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.രോഗ ലക്ഷണങ്ങള്‍, രോഗി ഇടപഴകുന്ന ചുറ്റുപാടുകള്‍ എന്നിവ കൃത്യമായി മനസ്സിലാക്കി വിവിധ രോഗാണുക്കള്‍ക്ക് വേണ്ടിയുള്ള പി.സി.ആര്‍, ആന്റിബോഡി പരിശോധനകള്‍, നട്ടെല്ലില്‍ നിന്ന് നീരുകുത്തിയുള്ള പരിശോധനകള്‍, തലച്ചോറിന്റെ സ്‌കാനിങ്, ഇ.ഇ.ജി എന്നിവ സംയോജിപ്പിച്ചാണ് കൃത്യമായ രോഗ നിര്‍ണയിക്കുന്നത്. തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ ചില പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനും കൃത്യമായ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും.