
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ജോലി ലഭ്യത, മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കാനും വിജയം കൈവരിക്കാൻ സാധിക്കും.
ഭരണി: കുടുബ ബന്ധങ്ങൾ സന്തോഷ പ്രദമാകും, ജനപിന്തുണ ലഭിക്കും, സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളിൽ നേട്ടം.
കാർത്തിക: വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും, ശരീര സംരക്ഷണത്തിൽ ശ്രദ്ധ വേണം, കടബാദ്ധ്യതകൾക്ക് ആശ്വാസം കിട്ടും.
രോഹിണി: ഗുരുസ്ഥാനീയരുടെ അനുഗ്രഹവും ആശീർവാദവും ലഭിക്കും, കുടുംബ ചുമതലകൾ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി,വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസിദ്ധിയുണ്ടാകും.
മകയിരം: സ്ത്രീകളുടെ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം, ജാമ്യം നിന്നതിന്റെ പേരിൽ ധനനഷ്ടം ഉണ്ടാകും, കർമ്മമേഖലയിൽ അശ്രദ്ധയും പ്രതിസന്ധികളും.
തിരുവാതിര: പ്രേമബന്ധങ്ങൾ മുഖേന അപകീർത്തിയ്‌ക്ക് സാദ്ധ്യത, പ്രതീക്ഷിക്കുന്നതിലുമധികം പണച്ചെലവ് അനുഭവപ്പെടും, പരിശ്രമങ്ങൾക്ക് തടസം നേരിടും, നികുതി വകുപ്പിൽ നിന്ന് ഉപദ്രവങ്ങളുണ്ടാകും, ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.
പുണർതം: അപവാദങ്ങളും ആരോപണങ്ങളും നേരിടും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും ആപത്തുകൾ, ദൂരദേശയാത്രകൾ ഒഴിവാക്കുക, അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
പുയം: ഭൂമി, വാഹനം ക്രയവിക്രയം നടക്കും, ശുഭാപ്‌തിവിശ്വാസം, കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും, സുഖസൗകര്യങ്ങൾ ഉണ്ടാകും, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും.
ആയില്യം: പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, എതിർപ്പുകളിൽ നിന്ന് അതിജീവനം കിട്ടും, ആസൂത്രണ വൈദഗ്ധ്യം കാണിക്കും, ബിസിനസ്സ് പുനരാരംഭിക്കും, മറ്റുള്ളവർക്ക് ആശ്രയവും ആശ്വാസവും നൽകും.
മകം: ഉപരിപഠനത്തിനായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യും, സംതൃപ്തമായ കുടുബ ജീവിതം സന്തോഷപ്രദം, വസ്തുക്കൾ വാങ്ങുന്നതിനും അഡ്വാൻസ് നൽകുന്നതിനും നല്ല സമയമാണ്.
പൂരം: ജനപ്രീതിയും പ്രശംസയുമുണ്ടാകും, ജോലിയിൽ അനുകൂലമായ മാറ്റം വരുത്താൻ കഴിയും, സഹോദരങ്ങൾ സഹായ ഹസ്തം നൽകും, പണമിടപാട് രംഗത്ത് മേന്മ.
ഉത്രം: നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശ യാത്രയ്ക്കുള്ള അവസരം ലഭിക്കും,
സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം നൽകും.
അത്തം: സ്ത്രീകൾ മൂലം ഗുണങ്ങൾ ഉണ്ടായിരിക്കും, ആഗ്രഹ സാഫല്യം, ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും, ബുദ്ധിസാമർത്ഥ്യം മഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും.
ചിത്തിര: പ്രശസ്തിയും വിജയവും, കൈമോശം വന്ന വസത്തുക്കൾ തിരികെ ലഭിക്കും, സന്താനങ്ങൾ വഴി സന്തോഷവും അഭിമാനവും, സംതൃപ്തി, കുടുബസുഖം, യാത്രയിൽ നേട്ടം.
ചോതി : പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും, അന്യരാജ്യത്ത് വിജയം, സുഖകരമായ ദാബത്യം, സന്താനങ്ങൾക്ക് വിവാഹ യോഗം, അനുകൂലമായ ജോലി മാറ്റം, പങ്കാളി വഴി ഭൂമി ധന നേട്ടം. സംതൃപ്തിയും സമാധാനവും ഉണ്ടാകും.
വിശാഖം: ധനാഭിവൃദ്ധി,കുടുബസുഖം, വിവാഹം മൂലം ഉയർച്ച, പ്രശ്നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കും, ആത്മവിശ്വാസം വർദ്ധിച്ചുവരും,
സാഹിത്യകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ.
അനിഴം: ശാരീരിക അസ്വസ്ഥതകൾ കുറയും, ആഗ്രഹങ്ങൾ സഫലീകരിക്കും, അധികാര പദവികളും ഉന്നതിയിലേക്കുള്ള സ്ഥാനമാനങ്ങളും വന്നചേരും.
കലവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടം.
കേട്ട: കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, ആത്മീയതയും ഈശ്വരവിശ്വാസവും വർദ്ധിക്കും, നിത്യ ചെലവ് വരവിന് അനുസരിച്ചായിരിക്കില്ല, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും.
മൂലം: തന്റേതല്ലാത്ത കാരണം കൊണ്ട് നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും, സഹപ്രവർത്തകർ കൂടെ നിന്ന് ചതിക്കാൻ സാധ്യതയുണ്ട്, സ്ത്രീ സംബന്ധ വിഷയങ്ങളിൽ വളരെയേറെ കരുതൽ വേണം.
പൂരാടം: യാത്രകൾ മഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, സാമ്പത്തീകമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും,
വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര സഹായം ലഭിക്കും.
ഉത്രാടം: സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, പലവിധ ക്‌ളേശങ്ങൾക്കും സാദ്ധ്യതയുണ്ട്, സുഹൃത്തുക്കൾ മനസിൽ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും, തൊഴിൽ തർക്കങ്ങൾ കാലതാമസം കൂടാതെ പരിഹരിക്കണം.
തിരുവോണം: അപകീർത്തിക്ക് സാദ്ധ്യത, സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, അശുഭ കർമ്മങ്ങളിൽ പങ്കെടക്കേണ്ടി വരും, സ്വന്തം ധനം ആവശ്യത്തിന് ഉപകാരപ്പെടില്ല.
അവിട്ടം: സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, തൊഴിൽ സ്ഥലത്ത് കഠിനമായ പരിശ്രമം വേണ്ടി വരും, ഇടപെടുന്ന കാര്യങ്ങളെല്ലാം അനുകൂലമായി അനുഭവപ്പെടും, ലഹരിയുടെ ഉപയോഗം ഒഴിവാക്കണം. സഹോദരസ്ഥനീയരോട് കലഹമരുത്
ചതയം: ശത്രുക്കൾ വർദ്ധിക്കും, കുടുംബ സുഖക്കുറവ്, ആലോചനക്കുറവും നിമിത്തം പലവിധ പ്രശ്നങ്ങളുണ്ടാകും, കള്ളൻമാരിൽ നിന്നുള്ള ഉപദ്രവമുണ്ടാകും, ചതിയിലും വഞ്ചനയിലും അകപ്പെടരുത്, ദാമ്പത്യപരമായി വിഷമതകൾ.
പൂരുരുട്ടാതി: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, ദാമ്പത്യ വിഷയങ്ങളിൽ പൊതവേ സുഖം, ജോലിയിൽ അനുകൂലമായ രീതിയിൽ മാറ്റം, ഉന്നത സ്ഥാന ലഭ്യത, മനസിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാദ്ധ്യമാകും.
ഉത്രട്ടാതി: പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും, ഭൂമിയോ ഗൃഹമോ വാങ്ങാൻ അഡ്വാൻസ് നൽകും, പല വിധത്തിലുള്ള സുഖാനുഭവങ്ങൾ, ബുദ്ധപരമായി പ്രവൃത്തിക്കും.
രേവതി: സ്ത്രീകൾ മുലം സമാധാനവും സന്തോഷവും, ഇടപാടുകളിൽ വിജയം, കലാപരമായി നല്ലസമയം, കൂർമ്മ ബുദ്ധി, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും, പുറമേ നിന്നുള്ള സഹായങ്ങൾ ലഭിക്കും.