
എന്നും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പങ്കാളികൾക്ക് നല്ലതോ മോശമോ? തീർച്ചയായും നല്ലതാണെന്ന് തന്നെയാണ് അതിന്റെ ഉത്തരം. ആരോഗ്യവിദഗ്ദ്ധർ നൽകുന്ന സൂചനയനുസരിച്ച് ശാരീരികവും, മാനസികവും സാമൂഹിക ജീവിതത്തിലും ഇത് സഹായകമാണ്.
സ്ട്രെസിന് കാരണമാകുന്ന അവസ്ഥയെ ഇല്ലാതാക്കാനും പ്രതിദിനമുളള ശാരീരികബന്ധം ഇരുപങ്കാളികളെയും സഹായിക്കും. മാത്രമല്ല പഞ്ചസാരയുടെ അളവ് രക്തത്തിൽ ശരിയായി നിലനിർത്തി അനാവശ്യ കലോറികൾ ഇല്ലാതാക്കാനും സ്‌ട്രോക്, അമിതമായ മാനസിക സമ്മർദ്ദം എന്നിവ ഇല്ലാതാക്കാനും നല്ല ശാരീരിക ബന്ധംകൊണ്ടാകും.
മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ട കാര്യമാണ് ഉറക്കം. കൃത്യമായ സമയക്രമമുളള ഉറക്കം എന്നും ശാരീരിക ബന്ധം സാദ്ധ്യമാകുന്നതോടെ നമുക്ക് ലഭിക്കും. ഓക്‌സിടോസിൻ, എൻഡോമോർഫിൻ എന്നീ സന്തോഷകാരകമായ ഹോർമോണുകൾ എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നവരിൽ ഉൽപാദിപ്പിക്കുകയും ഇതിലൂടെ ആയുർദൈർഘ്യവും, ശക്തമായ രോഗപ്രതിരോധ സംവിധാവും പകൽ സമയത്ത് മികച്ച ഊർജത്തോടെ കഴിയാൻ സഹായിക്കുകയും ചെയ്യും.
മറ്റൊന്ന് ത്വക്കിന് മിനുസം നൽകുകയും അതിലൂടെ പ്രായമാകുന്നതിനിടയാകുന്ന സാഹചര്യം കുറയ്‌ക്കുകയും ചെയ്യും. പുരുഷന്മാരിൽ പ്രോസ്‌ട്രേറ്റിൽ കാണപ്പെടുന്ന അർബുദബാധ ഇല്ലാതാക്കാൻ ശാരീരികബന്ധം സഹായിക്കും. സ്‌ത്രീകളിൽ മാസമുറ സമയത്തെ വേദനയ്‌ക്ക് കുറവ് വരുത്താനും സഹായിക്കുന്നു. ഹൃദയത്തിനും പ്രതിരോധശേഷി കൂട്ടാനും എന്നുമുളള ശാരീരികബന്ധം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തോടെ ജീവിക്കാൻ പങ്കാളികളെ സഹായിക്കുന്നു.