
രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ എലൈറ്റ് എ ഡിവിഷനിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്ന് കരുത്തരായ ഗുജറാത്തിനെ രാജ്കോട്ടിൽ നേരിടും. ഇതേ വേദിയിൽ നടന്ന ആദ്യ മത്സരത്തിൽ മേഘാലയയെ ഇന്നിംഗ്സിനും 166 റൺസിനും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സ് 2 ചാനലിൽ ലൈവായി കാണാം.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി മത്സരങ്ങളിൽ ആന്ധ്ര സർവീസസിനെയും രാജസ്ഥാൻ ഉത്തരാഖണ്ഡിനെയും നേരിടും.