aparna

ഭുവനേശ്വർ : ഒഡിഷയിൽ നടക്കുന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വനിതാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഹർഡിൽസിൽ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി അപർണാ റോയ് വെള്ളി മെഡൽ നേടി.13.98 സെക്കൻഡിലാണ് അപർണ ഫിനിഷ് ചെയ്തത്. ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റിയുടെ വൈ.ജ്യോതി 13.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. പോൾവാട്ടിൽ എം.ജി യൂണിവേഴ്സിറ്റിയുടെ ദിവ്യ മോഹനും ഹൈജമ്പിൽ കെ.എച്ച് സ്വാലിഹയും വെങ്കലങ്ങൾ നേടി.