
മുംബയ്: ചാഞ്ചാട്ടത്തിനൊടുവിൽ ആറാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. റഷ്യ-യുക്രെയിൻ സംഘർഷം തുടരുന്നതിനാൽ ആഗോള തലത്തിലുണ്ടായ സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.
സെൻസെക്‌സ് 68.62 പോയന്റ് നഷ്ടത്തിൽ 57,232.06ലും നിഫ്റ്റി 28.90 പോയന്റ് താഴ്ന്ന് 17,063.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, ധനകാര്യം, ഓട്ടോ ഓഹരികൾ ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനെ സമ്മർദ്ദംനേരിട്ടതാണ് വിപണിയെ ബാധിച്ചത്.
പവർഗ്രിഡ് കോർപ്പറേഷൻ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.