madhuri-jain

മുംബയ്: ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീർ ഗ്രോവറിന്റെ ഭാര്യ മാധുരി ജെയിനെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചാണ് നടപടി. ഭാരത്‌പേയുടെ ബോർഡ് ഉത്തരവിട്ട എക്‌സ്‌റ്റേണൽ ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം. മാധുരി കമ്പനിയുടെ ഫണ്ട് സൗന്ദര്യ ചികിത്സകൾക്കും ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നതിനും വിദേശത്തേയ്ക്കുള്ള കുടുംബ യാത്രകൾക്കും ഉപയോഗിച്ചുവെന്നാണ് ആരോപണം. കമ്പനി അക്കൗണ്ടുകളിൽ നിന്ന് മാധുരി പേഴ്‌സണൽ സ്റ്റാഫിന് പണം നൽകിയെന്നും വ്യാജ ഇൻവോയ്‌സുകൾ ഹാജരാക്കിയെന്നും റിപ്പോർട്ടുണ്ട്.

കൊടാക് ഗ്രൂപ്പ് ജീവനക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത് വിവാദമായതോടെ

അഷ്‌നീർ മാർച്ച് അവസാനം വരെ സ്വമേധയാ അവധിയിൽ പ്രവേശിച്ചിരുന്നു. സി.ഇ.ഒ സുഹൈൽ സമീറാണ് നിലവിൽ കമ്പനിയെ നയിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് ഗ്രോവറിനും മാധുരിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻപ് കൊടാക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു.