
ടൊറന്റോ : കാനഡയിലെ ഗ്രേറ്റർ ടൊറന്റോയിൽ നടന്ന ജാഗ്രതാ സദസിൽ ഖലിസ്ഥാൻ പതാകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്ന സംഭവത്തിൽ ഒട്ടാവയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കനേഡിയൻ വിദേശകാര്യ മന്ത്രാലയത്തെയും ആഗോളകാര്യ വിഭാഗത്തെയും ഗുരുതരമായ ആശങ്കയറിയിച്ചു. കർഷക സമരങ്ങൾക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ അപകട മരണത്തിന് പിന്നാലെ ഫെബ്രുവരി 20ന് ബ്രാംപ്റ്റൺ സിറ്റി കൗൺസിലറായ ഹർകിരത് സിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ബ്രാംപ്റ്റണിലെ മേയറായ പാട്രിക് ബ്രൗണും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ ഖലിസ്ഥാൻ പതാകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളോട് കൂടിയ പ്ലക്കാർഡുകളും കൈയ്യിലേന്തിയിരുന്നു.