pvl

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിന്റെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി. 13-15, 15-11, 15-13, 15-8, 10-15 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാര്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നാളെ നടക്കുന്ന ആദ്യ സെമിയില്‍, പൊയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് നാലാം സ്ഥാനക്കാരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് ഹീറോസും തമ്മിലാണ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനല്‍.

അബ്ദുള്‍ റഹീമിന്റെ തകര്‍പ്പന്‍ സ്മാഷുകളിലൂടെ ആദ്യ സെറ്റില്‍ 9-7ന്റെ ലീഡ് നേടിയ ബ്ലൂ സ്‌പൈക്കേഴ്‌സ്, കാള്‍ഡ്‌വെലിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ 15-13ന് ആദ്യ സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ല മൂന്ന് സെറ്രുകളും അനായാസം വിജയിച്ച കൊൽക്കത്ത മത്സരത്തിലെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു.

നാലാം സെറ്റില്‍ തണ്ടര്‍ബോള്‍ട്ട്‌സും ബ്ലൂ സ്‌പൈക്കേഴ്‌സും കടുത്ത പോരാട്ടം നടത്തിയെങ്കിലും ബ്ലൂ സ്പൈക്കേഴ്‌സ് 15-10ന് സെറ്റും സ്വന്തമാക്കുകയായിരുന്നു. ലീഗിലെ ആറ് മത്സരങ്ങളില്‍ നിന്നും കൊൽക്കത്തയുടെ നാലാം ജയമാണിത്.