kk

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന യു.എ.ഇയിൽ നിന്ന് മറ്റൊരു വാസ്തു വിസ്മയം കൂടി. ലോകത്തെ ഏറ്റവും മനോഹരമായ മന്ദിരം എന്ന് വിശേഷിപ്പിക്കപ്പെട്ട ദുബായ് ഫ്യൂച്ചർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്ത ചടങ്ങിലായിരുന്നു ഫ്യൂച്ചർ മ്യൂസിയത്തിന്റെ ഉദ്ഘാടനം നടന്നത്.

77 മീറ്റർ ഉയരത്തിൽ ഏഴ് നിലകളിലായി മുട്ടയുടെ ആകൃതിയിലാണ് കെട്ടിടത്തിന്റെ നിർമ്മിതി. കെട്ടിടത്തിന് തൂണുകളില്ല എന്നതാണ് ഭാവി സാങ്കേതികവിദ്യകളുടെ സ്ഥിരമായ പ്രദർശനമാണ് ഫ്യൂച്ചർ മ്യൂസിയത്തിൽ ഉണ്ടാവുക. അതിന്റെ സ്റ്റെയിൻലെസ്സ് സ്റ്റീൽ എക്‌സ്റ്റീരിയർ അറബി കാലിഗ്രാഫിയിലെ ഉദ്ധരണികളാൽ മനോഹരമാക്കിയിട്ടുണ്ട്. 'ഭാവി. അത് സങ്കൽപ്പിക്കാനും രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവർക്കാണ് എന്നാണ് ഇതിൽ ആലേഖനം ചെയ്‌തിരിക്കുന്നത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് ലേസർ ഷോയും അരങ്ങേറും.

kk


മ്യൂസിയത്തിന്റെ ഉള്ളടക്കം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സന്ദർശകരെ "2071-ലേക്കുള്ള യാത്ര"യിലേക്ക് നയിക്കുന്ന രൂപകൽപ്പനയും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കാനാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ബുർജ് ഖലീഫയിൽ നിന്ന് മിനിട്ടുകൾ കൊണ്ട് എത്താവുന്ന ദൂരമേയുള്ളൂ മ്യൂസിയത്തിലേക്ക്.

kk