
പരവൂർ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ലഹരിക്കേസിൽ അകത്തായി.
പുക്കുളം സുനാമി കോളനിയിൽ ഫ്ലാറ്റ് നമ്പർ 7 ൽ കലേഷിനെയാണ് (30 ) പൊലീസ് അറസ്റ്റു ചെയ്തത്. പുതുവത്സര തലേന്ന് അഞ്ച് കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ രഹസ്യമായി നാട്ടിലെത്തിയപ്പോഴാണ്
ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നരകിലോയോളം കഞ്ചാവ് കൈവശം വച്ചതിന് കൊല്ലം സെക്ഷൻസ് കോടതി കലേഷിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി കടത്തിയത്. വിവിധങ്ങളായ 16 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര, പള്ളിത്തോട്ടം,കൊട്ടിയം,പരവൂർ എന്നീ സ്റ്റേഷനുകളിൽ കലേഷിന്റെ പേരിൽ കേസുകളുണ്ട്. ഡിസംബർ 30 ന് വൈകിട്ട് ബൈക്കിൽ 5 കിലോ കഞ്ചാവുമായി വരുമ്പോഴാണ് പുക്കുളം സുനാമി കോളനിക്ക് സമീപം പൊലീസ് തടഞ്ഞത്.ബൈക്ക് ഓടിച്ചിരുന്ന ദീപു സംഭവസ്ഥലത്ത് വച്ചുതന്നെ പിടിയിലായിരുന്നു.