
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസില്‍ നിർണായക തെളിവുകൾ പുറത്ത്. സംഭവദിവസം ഒന്നാംപ്രതി ലിജേഷുമായി കണ്ണവം സ്റ്റേഷനിലെ സി.പി.ഒ സുരേഷ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
.സംഭവദിവസം രാത്രി ഒരുമണിയോടെ കേസിലെ ഒന്നാം പ്രതി ലിജഷ് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെ വാട്‌സാപ്പില്‍ ഫോണ്‍ വിളിക്കുന്നു. എന്നാല്‍ കോള്‍ എത്തിയത് കണ്ണവം സ്‌റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ സുരേഷിന്റെ ഫോണിലേക്കാണ്. ഇക്കാര്യം കണ്ടെത്തിയ പൊലീസ് സുരേഷിനോട് അന്വേഷിച്ചുു. എന്നാൽ ഫോണ്‍ ചെയ്ത വിവരം ലിജേഷ് നിഷേധിച്ചു.പിന്നീട് ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലിജേഷും സുരേഷുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.
ലിജേഷ് യഥാര്‍ഥത്തില്‍ വിളിച്ചത് ഗോപാല്‍പേട്ട സ്വദേശിയായ സുനേഷിനെയാണ്. എന്നാല്‍ ഫോണ്‍ വന്ന കാര്യം സിപിഒ നിഷേധിച്ചതിന് പിന്നാലെയാണ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. സുനേഷാണ് ഹരിദാസ് ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പോയ കാര്യം ലിജേഷിനെ അറിയിച്ചത്. സുരേഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് പറഞ്ഞു.