
മോസ്കോ: ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സർവശക്തിയുമെടുത്ത് പ്രതിരോധിക്കും. അതിർത്തിയിൽ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കിയിട്ടുണ്ട്. സമാധാന ചർച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കൻ യുക്രെയിൻ മേഖലയിലെ വ്യോമാതിർത്തി റഷ്യ അടച്ചു. മേഖലയിൽ സിവിലിയൻ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി. യുക്രെയിനിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ആവശ്യപ്പെട്ട് ഡോണെട്സ്ക്, ലുഹാന്സ്ക് പ്രവിശ്യയിലെ വിമതര്‍ പുടിന് കത്തെഴുതിയിട്ടുണ്ട്.
യുക്രെയിനിലെ ദേശീയ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. മണിക്കൂറുകൾക്കുള്ളിൽ യുക്രെയിനിൽ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. യുക്രെയിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു.
യുക്രെയിൻ പ്രതിസന്ധി കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി വീണ്ടും ചേരും. അടിയന്തരമായി വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചേരണമെന്ന് യുക്രെയിൻ ആവശ്യപ്പെട്ടിരുന്നു.