samyuktha-varma

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. വിവാഹശേഷം സിനിമയിൽ നിന്നും അകലം പാലിക്കുകയാണെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഇന്നും താത്പര്യമാണ്.

യോഗയ്‌ക്ക് വേണ്ടി ധാരാളം സമയം മാറ്റി വയ്‌ക്കുകയാണ് സംയുക്തയുടെ ഇപ്പോഴത്തെ ഇഷ്ടം. അടുത്തിടെ യോഗയിൽ പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് താരം ആരാധകരുമായി പങ്കുവച്ചിരുന്നു കടുത്ത യോഗാമുറകൾ പോലും വളരെ അനായാസമായാണ് താരം ചെയ്യുന്നത്.

ഇടയ്‌ക്കെല്ലാം അത്തരം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്‌ക്കാറുമുണ്ട്. അത്തരത്തിൽ ഇൻസ്റ്റയിൽ പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

View this post on Instagram

A post shared by Samyuktha Varma (@samyukthavarma)

സദ്ഗുരുവിന്റെ ശബ്ദം ബാക്ക് ഗ്രൗണ്ടായി നൽകിയാണ് താരം യോഗ അഭ്യസിക്കുന്ന വീ‌ഡിയോ പങ്കു വച്ചിരിക്കുന്നത്. മൂക്കിലൂടെ നസ്യം ചെയ്യുന്നതും ഷഡ്‌ക്രിയ ചെയ്യുന്നതുമെല്ലാം വീഡീയോയിലുണ്ട്. കടുത്ത ആസനങ്ങൾ അനായസമായി ചെയ്യുന്ന താരത്തിന്റെ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇതാണോ താരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദിക്കുന്നവരും കുറവല്ല.