madonna

പോപ് താരം മഡോണ ഉപയോഗിച്ച വസ്ത്രം ലേലത്തിന്. മഡോണയുടെ ഐതിഹാസികമായ വസ്ത്രങ്ങളിലൊന്നാണിത്. പിങ്ക് നിറത്തിലുള്ള ഈ വസ്ത്രത്തിന് 75 ലക്ഷം മുതൽ ഒന്നര കോടി വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്.

കാലിഫോർണിയയിലെ ജൂലിയൻസ് ഓക്ഷൻ സെന്ററിലാണ് മഡോണയുടെ വസ്ത്രം ലേലത്തിനു വച്ചിരിക്കുന്നത്. മെർലിൻ മൺറോ സ്‌റ്റൈലിലുള്ള വസ്ത്രമാണിത്.1953 ൽ പുറത്തിറങ്ങിയ 'ജെന്റിൽമാൻ പ്രഫർ ബ്ലോൻഡ്‌സ്' എന്ന ചിത്രത്തിലാണ് മഡോണ പിങ്ക് വസ്ത്രം ധരിച്ചത്.

വില്യം ബില്ലി ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. അമേരിക്കൻ ഫാഷൻ ബ്രാൻഡ് ആയ നോർമ ജീൻ ഒരു ടെലിഫിലിമിനു വേണ്ടി ഒരുക്കിയതായിരുന്നു ഇത്. മഡോണയ്ക്കു വേണ്ടി നിർമാതാക്കൾ വസ്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു.