അജിത്തിന്റെ ആരാധകരെ പൂർണമായും തൃപ്‌തിപ്പെടുത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷനും എന്റർടെയിമെന്റിനും തുല്യപ്രാധാന്യം നൽകി എല്ലാത്തരം പ്രേക്ഷകരെയും കൈയിലെടുക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുന്നത്. കുടുംബപ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ട ഒരുപാട് ഘടകങ്ങൾ ചിത്രത്തിലുണ്ട്.

അജിത്തിന്റെ ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്. പഴയ രജനികാന്ത് സിനിമകളിൽ കാണുന്ന തീ പാറുന്ന പോലെയുള്ള സീനുകൾ വലിമൈയിലും കാണാം.
കാമറ വർക്ക് എടുത്തു പറയണം. ഓരോ ഷോട്ടും ഗംഭീരമായിട്ടാണ് ചെയ്‌തിരിക്കുന്നത്. ബൈക്ക് സ്റ്റണ്ടുകളാണ് ആക്ഷനിൽ മുന്നിൽ നിൽക്കുന്നത്.