
ബെംഗളൂരു: ഇന്ന് നടക്കുന്ന പ്രാെ കബഡി ലീഗ് ഫൈനലിൽ ദബാംഗ് ഡൽഹിയും പാറ്റ്ന പൈറേറ്റ്സും ഏറ്റുമുട്ടും. സെമി ഫൈനലിൽ പാറ്റ്ന യു.പി യോദ്ധയെ കീഴടക്കിയപ്പോൾ ഡൽഹി ബെംഗളൂരു ബുൾസിനെയാണ് തകർത്തത്.
മൂന്ന് തവണ ചാമ്പ്യന്മാരായ പാറ്റ്ന പൈറേറ്റ്‌സ് 38-27 എന്ന സ്‌കോറിനാണ് യു.പി. യോദ്ധയെ കീഴടക്കിയത്. മൊഹമ്മദ്രെസ ഷദ്‌ലൗയിയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് പാറ്റ്ന വിജയം നേടിയത്. എട്ട് പോയിന്റ് നേടിയ ഗുമാൻ സിംഗും ഏഴ് പോയിന്റ് നേടിയ സച്ചിനും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ആവേശകരമായ മത്സരത്തിൽ 40-35 എന്ന സ്‌കോറിനാണ് ദബാംഗ് ഡൽഹി ബെംഗളൂരു ബുൾസിനെ കീഴടക്കിയത്. . 14 പോയിന്റ് നേടിയ നവീൻ കുമാറാണ് ഡൽഹിയുടെ വിജയശിൽപി. മത്സരത്തിന്റെ തുടക്കത്തിൽ ബെംഗളൂരുവാണ് മുന്നിൽ നിന്നതെങ്കിലും പിന്നീട് ഡൽഹി തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
ദബാംഗ് ഡൽഹിയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത് കഴിഞ്ഞ തവണ ഫൈനലിൽ ബംഗാൾ വാരിയേഴ്‌സിനോട് തോറ്റ് ഡൽഹി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ഇത്തവണ ഫൈനൽ വിജയിച്ച് കന്നിക്കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി.