
പൂക്കാലം വരവായി എന്ന ചിത്രം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും. സിനിമയിലെ ബേബി ശാമിലിയുടെ അഭിനയം ഇന്നും മലയാളികൾ മറന്നുകാണില്ല. അത്രയ്ക്കും മനോഹരമായിട്ടായിരുന്നു 'ഗീതു' എന്ന കഥാപാത്രത്തെ ബേബി ശാമിലി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ചിത്രത്തിൽ ബേബി ശാമിലിയും ജയറാമും ഒന്നിച്ചഭിനയിച്ച വികാരനിർഭരമായ ഒരു രംഗം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നടി മുക്തയുടെ മകൾ കിയാര. ഇൻസ്റ്റഗ്രാമിലൂടെ 'ഈ ഗീതു മോളെ ഇഷ്ടമായോ?' എന്ന ചോദ്യവുമായി മുക്ത തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ക്യൂട്ട് വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. 'പത്താം വളവ്'എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് കിയാര. മുക്തയുടെയും ഗായിക റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും മകളാണ് കണ്മണി എന്ന കിയാര. റിമിയുടെ യുട്യൂബ് വീഡിയോയിലെയും സ്ഥിരം സാന്നിദ്ധ്യമാണ് ഈ കൊച്ചുമിടുക്കി. വീഡിയോ കാണാം.