antonio-guterres

ന്യൂയോർക്ക്: റഷ്യ- യുക്രെയിൻ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാത്രി ചേർന്ന അടിയന്തര യു എൻ രക്ഷാസമിതി യോഗത്തിൽ സൈന്യത്തെ തടയാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സമാധാനത്തിനായി ഒരവസരം നൽകാനും അന്റോണിയോ ഗുട്ടെറസ് പുടിനോട് അഭ്യർത്ഥിച്ചു.

#BREAKING | Indeed an operation is being prepared (by Russia). President Vladimir Putin, stop your troops from attacking Ukraine. Give peace a chance: UN Secretary-General Antonio Guterres

Watch #LIVE https://t.co/TBJbdJBOnF pic.twitter.com/8VF0n6h1M7

— Republic (@republic) February 24, 2022

മുൻപ് റഷ്യ യുക്രെയിൻ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നെങ്കിലും താനതൊന്നും വിശ്വസിച്ചിരുന്നില്ലെന്നും ഗുതുരമായൊന്നുംസംഭവിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും യു എൻ അന്റോണിയോ ഗുട്ടെറസ് യോഗത്തിൽ പറഞ്ഞു. എന്നാൽ തനിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#BREAKING | In the recent past, there have been several rumours of an invasion into Ukraine. I never believe in them and I was convinced nothing serious would happen. I was wrong: UN Secretary-General Antonio Guterreshttps://t.co/TBJbdJBOnF pic.twitter.com/OB4FBf574C

— Republic (@republic) February 24, 2022

അതേസമയം, യുക്രെയിനിന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയിനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂന്നായി. റഷ്യ നടത്തിയ ഷെൽ ആക്രമണത്തിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിൻ തലസ്ഥാനമായ കീവിൽ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തു. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.