
ജി. പ്രഭ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത ചിത്രം തയാ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്. പൂനെ അന്തർദേശീയ ചലച്ചിത്രോത്സവത്തിലും ബാംഗ്ലൂർ അന്തർദേശീയ ചലച്ചിത്രോത്സവത്തിലും തയാ
പ്രദർശിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ ഫെസ്റ്റിവലിലും കൊൽക്കത്ത ഫെസ്റ്റിവലിലും മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. മാർച്ച് 3 മുതൽ 10 വരെയാണ് പൂനെ , ബാംഗ്ലൂർ ഫെസ്റ്റിവലുകൾ .നെടുമുടി വേണുവും പ്രസിദ്ധകഥകളിആചാര്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും അവസാനമായി അഭിനയിച്ച ചിത്രമാണിത്. കുറിയേടത്തു താത്രിയുടെ ജീവിതത്തിന് പുതിയൊരു ദൃശ്യ
വ്യാഖ്യാനം നല്കുന്ന ചിത്രത്തിൽ ബാബുനമ്പൂതിരി, ദിനേശ് പണിക്കർ, അനുമോൾ, മാർഗിരേവതി , ഉത്തര, ശ്രീലനല്ലേടം, ഗിരീഷ് സോപാനം, പള്ളിക്കൽ സുനിൽ, മോഹിനി സോപാനം, മാസ്റ്റർ ആദിദേവ്, വടക്കുമ്പാട്ട് നാരായണൻ, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.
സണ്ണി ജോസഫ് ഛായാഗ്രഹണവും ബിജുപൗലോസ് സംഗീതവും നിർവഹിക്കുന്നു. ടി കൃഷ്ണനുണ്ണിയുടേതാണ് ശബ്ദമിശ്രണം. പട്ടണം റഷീദ് ചമയവും ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരവും ബോബൻ കലാസംവിധാനവും നിർവഹിക്കുന്നു.