
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ പാലക്കാട് ആരംഭിച്ചു.
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിന് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ പൂജ ചടങ്ങുകളോടെ തുടക്കം കുറിച്ചു.
ജീത്തു ജോസഫ് ആദ്യ ദീപം തെളിച്ചു. രൺജി പണിക്കർ
ബാബുരാജ്, മേഘനാഥൻ,ബൈജു ന്തോഷ്, ജാഫർ ഇടുക്കി, നന്ദു
അഭിരാം രാധാകൃഷ്ണൻ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോൾ, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ
നാഥ്, പൗളിവൽസൻ എന്നിവരാണ് മറ്റു താരങ്ങൾ.
കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്.
കെ.ആർ.കൃഷ്ണ കുമാർ രചന നിർവഹിക്കുന്നു.ഛായാഗ്രഹണം സതീഷ് കുറുപ്പ് .എഡിറ്റർ വി.എസ്.വിനായക് .ഗാനങ്ങൾ
വിനയക് ശശികുമാർ. സംഗീതം വിഷ്ണു ശ്യാം.
കോസ്റ്റും ഡിസൈൻ.ലിന്റോ ജീത്തു
പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ,
പ്രൊജകട് ഡിസൈനർ ഡിക്സൻപൊടുത്താസ്
ത്. കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.പി. ആർ. ഒ -വാഴൂർ ജോസ്.