
ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഒരു പ്രത്യേകതയുണ്ട്. അന്നത്തെ തീയതി ഇടത്ത് നിന്നും വലത്തോട്ടും വലത്തു നിന്നും ഇടത്തേക്ക് എഴുതിയാലും ഒരു പോലെ കിട്ടുമെന്നതാണ് ആ സവിശേഷത. അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം പ്രത്യേകതകളെ ലോകമെങ്ങും ആഘോഷിക്കാറുണ്ട്.
'ഹാപ്പി ടുസ്‌ഡേ' എന്നറിയപ്പെട്ട ആ ദിവസം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയവരുണ്ട്. അന്ന് അമേരിക്കയിലെ അലമാൻസ് റീജിയണൽ മെഡിക്കൽ സെന്ററിലും ഒരു പ്രത്യേകതയുണ്ടായി. 22.02.2022 എന്ന തീയതിയിൽ ആശുപത്രിയിലെ രണ്ടാം നമ്പർ പ്രസവ മുറിയിൽ കൃത്യം 2.22ന് ഒരു കുഞ്ഞ് ജനിച്ചു.
കുഞ്ഞിന്റെ ജനനതീയതും സമയവുമെല്ലാം രണ്ടിൽ തുടങ്ങുന്നുവെന്നൊരു കൗതുകം കൂടിയുണ്ട്. അത്ഭുത കുഞ്ഞായിട്ടാണ് അവളെ ആശുപത്രി അധികൃതർ വിശേഷിപ്പിച്ചത്. അങ്ങനെ വിശേഷിപ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്.
Today is an extra special “twos-day” for this newborn and her family! Judah Grace Spear was born on 2/22/22 at 2:22 a.m. at Alamance Regional Medical Center – in labor and delivery room 2! (1/3) pic.twitter.com/4t15siWeRY— Cone Health (@ConeHealth) February 22, 2022
 
ജനനസമയം കൊണ്ട് മാത്രമല്ല അവൾ ചരിത്രം കുറിച്ചത്. ഏറെ നാളായി കാൻസർ രോഗ ബാധിതയായി ചികിത്സയിലായിരുന്നു അവളുടെ അമ്മ അബേർലി. കുഞ്ഞുണ്ടാകില്ലെന്ന് വിധിയെഴുതിയ അബേർലിക്ക് ഇരട്ടി സന്തോഷവുമായാണ് ആ കൗതുകം നിറഞ്ഞ ദിനത്തിൽ കുഞ്ഞ് പിറന്നതെന്നാണ് ആശുപത്രി അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. ജൂദ ഗ്രേസ് സ്പിയർ എന്നാണ് തങ്ങളുടെ കുഞ്ഞിന് അബേർലിയും പിതാവ് ഹാങ്ക് സ്പിയറും പേര് നൽകിയിരിക്കുന്നത്.