iskander

മോസ്കോ: റഷ്യ- യുക്രെയിൻ സംഘർഷങ്ങളുടെ തുടക്കം മുതൽ ലോകം ഉറ്റുനോക്കിയിരുന്നത് റഷ്യയുടെ പക്കലുള്ള അതിവിനാശകാരിയായ ഒരു മിസൈലിലേക്കാണ്- ഇസ്കൻഡർ- എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ! യുക്രെയിൻ അതിർത്തിക്കു സമീപം റഷ്യ ഇസ്കൻഡർ- എം മിസൈൽ വ്യൂഹവും വിന്യസിച്ചിരുന്നു. എന്താണ് ശരിക്കും ഇസ്കൻഡർ? എന്തുകൊണ്ട് ഇസ്കൻഡറിനെ ഭയക്കണം?

 ശത്രുക്കൾക്ക് മുന്നറിയിപ്പു നൽകാതെ ആക്രമിക്കാനായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണ് 9K 720 ഇസ്കൻഡർ (നാറ്റോ റിപ്പോർട്ടിംഗ് നാമം SS - 26 സ്റ്റോൺ). മനുഷ്യരാശിയുടെ സംരക്ഷകൻ എന്നാണ് ഇസ്കൻഡർ എന്ന അറബിക് പദത്തിന് അർത്ഥം. മൂലരൂപം ഗ്രീക്ക്.

 9K 720 ഇസ്കൻഡറിന്റെ വകഭേദങ്ങളാണ് ഇസ്കൻഡർ- എം, ഇസ്കൻഡർ- കെ, ഇസ്കൻഡർ - ഇ

 ഏറ്റവും അപകടകാരി ഇസ്കൻഡർ- എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ. 2006 മുതൽ ഉപയോഗത്തിൽ

 പ്രഹരപരിധി 500 കി. മീ വരെ. ആണവ ശേഷിയുള്ള മിസൈൽ. ഭാരം 4,615 കിലോ. ഭാരവാഹകശേഷി 710 - 800 കി.

 ഹൈപ്പർ സോണിക് വേഗത (സെക്കൻഡിൽ 2100- 2600 മീറ്റർ (മണിക്കൂറിൽ 7560- 9360 കി.മീ)

 ഒറ്റ പോർമുനയിൽ രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലുള്ള (25,000 സ്ക്വയർ മീറ്റർ ) പ്രദേശത്ത് നാശം വിതയ്ക്കും

 ആണവ പോർമുനകൾ ഘടിപ്പിച്ചാൽ 5 മുതൽ 50 കിലോ ടൺ ടി.എൻ.ടി ശക്തിയുള്ള സ്ഫോടനങ്ങൾ നടത്താം

 ശത്രുപ്രദേശം സ്കാൻ ചെയ്ത്, കവചിത സൈനിക വാഹനങ്ങൾ കണ്ടെത്തി തകർക്കുന്ന സ്മാർട്ട് ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇസ്കൻഡറിനു കഴിയും. ഇലക്ട്രോമാഗ്നറ്റിക് പൾസ് പോർമുനകൾ വഴിയും ശത്രുവിനെ വിറപ്പിക്കാം. ഇ- ബോംബുകൾ എന്നറിയപ്പെടുന്ന ഇവ ഒരു പ്രദേശത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെ മുഴുവൻ തകർക്കും. ലോകത്തെവിടെയെങ്കിലും ഇത്തരമൊരു ആക്രമണം നടന്നതായി കേട്ടുകേൾവിയില്ലെങ്കിലും അത്തരം സാദ്ധ്യത തള്ളാനാകില്ല

 യുദ്ധഭൂമിയിലെ കരുത്തുറ്റ ബങ്കറുകൾ പോലും തകർക്കും

 ഉള്ളിൽ ലോഡ് ചെയ്ത ലക്ഷ്യസ്ഥാനത്തിന്റെ ചിത്രം കേന്ദ്രീകരിച്ച് ആക്രമണം

 പ്രത്യേക ഡ്രോണുകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് ആക്രമണം നടത്തും

 നേരത്തേ ജോർജിയൻ യുദ്ധത്തിലും 2017ൽ സിറിയയിലും റഷ്യ ഇസ്കൻഡർ ഉപയോഗിച്ചു