kaumudy-tv

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ ലെനിൻ രാജേന്ദ്രൻ സിനിമ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു. കൗമുദി ടി വിക്ക് രണ്ട് അവാർഡുകളുണ്ട്.

എന്റെർടെയ്മെന്റ് പ്രോഗ്രാം ഡയറക്ടറായി പ്രദീപ് മരുതത്തൂറിനെയും ( ഓ മൈ ഗോഡ്)​ അവതാരക നടനായി ഫ്രാൻസിസ് അമ്പലമുക്കിനെയും തിരഞ്ഞെടുത്തു. മാർച്ച് ഒന്നിന് നെയ്യാറ്റിൻകര മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.