persian-cats

കേരളത്തിൽ പൂച്ചയെ വളർത്തുന്നവരിൽ ഏറ്റവും പ്രിയങ്കരമേറിയ ഇനം അതെന്ന് ചോദിച്ച് കഴിഞ്ഞാൽ ഉത്തരമൊന്നേയുള്ളൂ, പേർഷ്യൻ ക്യാറ്റ്. നിരവധിപേർ ഇന്ന് പേർഷ്യൻ ക്യാറ്റിനെ ഓമനയായി വളർത്തുന്നുണ്ട്. കളറും ശരീര ഘടനയുമനുസരിച്ചാണ് ഇവയുടെ വിലയിലും ആവശ്യതകയിലും വ്യത്യാസമുണ്ടാവുക.

ഭക്ഷണ രീതി

സാധാരണഗതിയിൽ വിപണിയിൽ ലഭ്യമായ ക്യാറ്റ് ഫുഡ് നൽകാവുന്നതാണ്. ചിക്കൻ, ഫിഷ് എന്നിവ മഞ്ഞൾ ചേർത്ത് വേവിച്ച് കൊടുക്കാവുന്നതാണ്. ഭക്ഷണം മാറിയാൽ പ്രതികരിക്കുന്ന സ്വഭാമുള്ളവരാണ് പേർഷ്യൻ ക്യാറ്റുകൾ. ഇവരുടെ ശരീരത്തിന് പെട്ടന്നത് സ്വീകരിക്കാൻ കഴിഞ്ഞെന്നും വരില്ല. ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാൻ സാദ്ധ്യതയുണ്ട്.

ഗ്രൂമിംഗ്

രോമാവൃതമായ ശരീരം ആയതുകൊണ്ടുതന്നെ ദിവസവും ബ്രഷ് ചെയ്‌തുകൊടുക്കേണ്ടത് അത്യാവശ്യമാണ്. ചെവി, കണ്ണ് എന്നിവ ക്ളീൻ ചെയ‌്തു കൊടുക്കേണ്ടതുമാണ്. വിരയിളക്കുന്നതും കൃത്യമായ സമയത്ത് വാക്‌സിനേഷൻ നൽകണം.

വില

പേർഷ്യൻ ക്യാറ്റിനെ വാങ്ങാൻ പറ്റിയ എറ്റവും നല്ല സമയമാണിപ്പോൾ. 6000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഷോ ക്വാളിറ്റി ഉള്ളതാണെങ്കിൽ ലക്ഷങ്ങൾ വിലമതിക്കും.

20 വർഷം വരെ ജീവിത കാലയളവ് പറയുന്നുണ്ടെങ്കിലും സാധരണഗതിയിൽ 10-15 വരെയാണ് പേർഷ്യൻ ക്യാറ്റുകൾ ജീവിച്ചിരിക്കുക.