tg

വിഴിഞ്ഞം: മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഒരുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മോഷ്ടാവിനെ ബാലരാമപുരം പൊലീസ് തിരിച്ചറിഞ്ഞു. 20ന് പുലർച്ചെ മൂന്നോടെയാണ് പെരിങ്ങമ്മല അനസ് മൊബൈൽ ഷോപ്പിൽ മോഷണം നടന്നത്. ടി.ജി. മനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.

കടയുടെ മുൻ വശത്തെ ഗ്ലാസ് ഡോറിന്റെ രണ്ട് പൂട്ടുകൾ കുത്തിപ്പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങൾ ചാക്കിലാക്കി കടക്കുകയായിരുന്നു. ഇതിനകത്തെ ഷട്ടർ പൊളിക്കാൻ കഴിയാത്തതിനാൽ മൊബൈലുകൾ നഷ്ടപ്പെട്ടില്ല. സമീപത്തെ ഓട്ടോ വർക്ക്ഷോപ്പിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കൈയിൽ കമ്പിപ്പാരയും ചാക്കുമായി പോകുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.