
യുക്രെയിൻ ആക്രമിക്കുന്ന റഷ്യൻ സൈനിക വാഹനങ്ങളിൽ ദുരൂഹമായി പ്രത്യേക ചിഹ്നങ്ങൾ. വെള്ളനിറത്തിൽ ചതുരത്തിലും ത്രികോണാകൃതിയിലുമാണ് ചിഹ്നങ്ങൾ കാണപ്പെടുന്നത്. യുക്രെയിൻ വിമത പ്രദേശങ്ങളായ കിഴക്കൻ ഡോൺബാസ് മേഖലയിലേക്ക് സൈനിക വാഹനങ്ങൾ അയച്ചു തുടങ്ങിയതിന് ശേഷമാണ് ഇത്തരം അടയാളങ്ങൾ കാണപ്പെട്ടുതുടങ്ങിയത്. ഇതിന് പിന്നിലെ റഷ്യയുടെ ലക്ഷ്യം ഇനിയും വ്യക്തമല്ല.