
ഓയൂർ: പെൺകുട്ടിയുടെ കാമുകനെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഉമ്മന്നൂർ, പാറങ്കോട്, രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണ (24) നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. അനന്ദുവും മകളും തമ്മിലുള്ള പ്രണയത്തെ എതിർത്ത ശശിധരൻ കഴിഞ്ഞ ദിവസം രാത്രി അനന്ദുവിന്റെ വീടിന് സമീപം ഒളിച്ചിരുന്ന് വീടിന് പുറത്തിറങ്ങിയ അനന്ദുവിന്റെ കാലിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ അനന്ദു നിലവിളിച്ചതോടെ അയൽവാസികൾ ഓടിക്കൂടി. തുടർന്ന് ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പരിക്കേറ്റ ആനന്ദു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവശേഷം ഒളിവിൽ പോയ ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.