തിരുവനന്തപുരം:യുക്രെയിനിൽ ആരംഭിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യുദ്ധവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.വേൾഡ് പീസ് കൗൺസിലിന്റെ ഇന്ത്യൻ ഘടകമായ ഐപ്‌സോ ദേശവ്യാപകമായി നടത്തിയ ജനകീയ കാമ്പെയിനിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.സംഗമം ഐപ്‌സോ ദേശീയ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സി.പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഇ.വേലായുധൻ, സംസ്ഥാന ഭാരവാഹികളായ അഡ്വ.എം.എ.ഫ്രാൻസിസ്, സി.ആർ. ജോസ് പ്രകാശ്, ശ്രീനാ ദേവികുഞ്ഞമ്മ, അഡ്വ.ജോയി കുട്ടിജോസ്, ബൈജു വയലത്ത്, വി.ആർ. ജനാർദ്ദനൻ, പി.എ.രാജീവ് എന്നിവർ പങ്കെടുക്കും.