
തിരുവനന്തപുരം :കഴക്കൂട്ടം വെട്ടുറോഡിലെ കൃഷി വകുപ്പിന്റെ ട്രെയിനിംഗ് സെന്ററിൽ നിന്ന് ലാപ്‌ടോപ്പ്,വീഡിയോ കാമറ,എൽ.സി.ഡി.ടി.വി തുടങ്ങിയവ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി.നെല്ലനാട് മുക്കന്നൂർ, കുഴിവിളകോളനി പാറവിള വീട്ടിൽ ജയൻനാണ് (34) കഴക്കൂട്ടം പിടിയിലായത്.കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
ഈമാസം 16നാണ് മോഷണം നടന്നത്.മോഷ്ടിച്ചെടുത്ത വീഡിയോ കാമറ,യു.എസ്.ബി എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.ഒളിവിലുള്ള ഒന്നാം പ്രതിയായ നെല്ലനാട് സ്വദേശി ഷിബുവിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐ മാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ,ശ്യാം,അരുൺ എസ്.നായർ, സജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.