psc

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്‌തേഷ്യോളജി) എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 93/2021), അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ മെഡിസിൻ) രണ്ടാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 317/2021), അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്) എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 235/2021) തസ്തികകളിലേക്ക് മാർച്ച് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).

മലപ്പുറം എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) - വിമുക്തഭടൻമാർക്കു മാത്രം (കാറ്റഗറി നമ്പർ 327/2019) തസ്തികയിലേക്ക് മാർച്ച് 10 ന് രാവിലെ 9.30ന് പി.എസ്.സി. മലപ്പുറം ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിനെത്തുന്നവർ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ നിന്നും കൊവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവര കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം. കൂടാതെ,​ പി.എസ്.സി വെബ്‌സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.

പ്രമാണപരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇസ്ലാമിക് ഹിസ്റ്ററി) (കാറ്റഗറി നമ്പർ 292/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് മാർച്ച് 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും മറ്റ് ജില്ലകളിലുള്ളവർക്ക് മാർച്ച് 3, 4 തീയതികളിൽ സമീപത്തുള്ള പി.എസ്.സി. ജില്ലാ/റീജിയണൽ ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ ജി.ആർ.2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 278/2019), എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, വിശ്വകർമ്മ (കാറ്റഗറി നമ്പർ 340/2019, 341/2019, 429/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപെട്ടവരിൽ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മാർച്ച് 11 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും മറ്റ് ജില്ലകളിൽ താമസിക്കുന്നവർക്ക് മാർച്ച് 5 മുതൽ 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ സമീപത്തുള്ള പി.എസ്.സി. ജില്ലാ/റീജിയണൽ ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും.