zelensky

ലിയൊരു യുദ്ധത്തിലേക്ക് പോകാൻ സാധ്യതയില്ലെങ്കിലും ,യുക്രെയിനെ വരുതിയിലാക്കാതെ റഷ്യ പിൻമാറില്ലെന്നതിന്റെ തെളിവാണ് അവർ ഇപ്പോൾ വ്യാപകമായി നടത്തിവരുന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം.ആദ്യത്തെ റിപ്പോർട്ട് പ്രകാരം തന്നെ പതിന്നാല് കേന്ദ്രങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിക്കഴിഞ്ഞു.

ഒന്നു ഭീഷണിപ്പെടുത്തുക മാത്രമായിരുന്നെങ്കിൽ എയർഫീൽഡുകളും തുറമുഖകേന്ദ്രങ്ങളും ഉന്നം വയ്ക്കില്ലായിരുന്നു.യുക്രയിന് സ്വാധീനമുള്ളതായി വിലയിരുത്തപ്പെടുന്ന പടിഞ്ഞാറൻ ഭാഗത്തുപോലും മിസൈൽ ആക്രമണം റഷ്യ നടത്തിയതായിട്ടാണ് റിപ്പോർട്ട്.

പുട്ടിന്റെ സുപ്രധാനലക്ഷ്യം യുക്രയിനിൽ പ്രസിഡന്റ് സെലൻസ്ക്കി ഭരണത്തെ അട്ടിമറിച്ച് തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന അധികാരകേന്ദ്രം സ്ഥാപിക്കുകയെന്നതാണ്. സെലൻസ്ക്കിയോട് ആയുധം വച്ച് കീഴടങ്ങാൻ പുട്ടിൻ ആവശ്യപ്പെട്ടതും ഈ ഉദ്ദേശത്തിൽ തന്നെയാണ്.ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ പലായനം ചെയ്യുക എന്ന മുന്നറിയിപ്പ് സെലൻസ്ക്കിക്ക് റഷ്യൻ ഇന്റലിജൻസ് വിഭാഗം നൽകിയതായാണ് വിവരം . വഴങ്ങിയില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കില്ലെന്നാണ് സെലൻസ്ക്കിക്കു നൽകിയിട്ടുള്ള സന്ദേശം.ഒരു കാരണവശാലും സെലൻസ്ക്കിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രെയിന്റെ മൂന്ന് വശവും വളഞ്ഞുവച്ചാണ് റഷ്യ പടനീക്കം നടക്കുന്നത്.യുക്രെയിനുമായി അതിർത്തി പങ്കിടുന്ന ബിലാറൂസിലൂടെയും റഷ്യൻ സേന നീങ്ങുന്നുണ്ട്. കരിങ്കടലിന് സമീപമുള്ള മരിയപോൾ തുറമുഖവും മറ്റൊരു പ്രധാന തുറമുഖമായ ഒഡേസയിലും ബോംബിട്ടുകഴിഞ്ഞു. റഷ്യയുടെ നീക്കങ്ങളെ ചെറുക്കുക സൈനികശേഷിയിൽ ദുർബ്ബലരായ യുക്രെയിന് അസാദ്ധ്യമാണ്.തങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും വരെയോ ,റഷ്യ ആഗ്രഹിക്കുന്ന ഒത്തുതീർപ്പുണ്ടാകും വരെയോ ഇപ്പോഴത്തെ ആക്രമണം നീണ്ടുപോകാം. അധിക ദിവസം പിടിച്ചു നിൽക്കാൻ യുക്രെയിന് കഴിയുമെന്നു തോന്നുന്നില്ല.ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം റഷ്യൻ പട കീവിലെത്തിയിട്ടുണ്ട്. സൈന്യത്തെ അയച്ച് സഹായിക്കില്ലെന്ന് നാറ്റോ വ്യക്തമാക്കിയതോടെ പ്രത്യേകിച്ചും .

ജനങ്ങൾക്കിടയിൽ വലിയ അത്യാഹിതം റഷ്യ ആഗ്രഹിക്കുന്നില്ലെങ്കിലും പുട്ടിന്റെ നിശ്ചയദാർഡ്യം പ്രവചനാതീതമാണ്.

റഷ്യയുടെ ലക്ഷ്യങ്ങൾ

1.യുക്രെയിനിൽ തങ്ങൾക്കനുകൂല ഭരണകൂടം സ്ഥാപിക്കുക

2.യുക്രയിനെ നിരായുധരാക്കുക

2.സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ നഷ്ടമായ

സൂപ്പർപവർ പ്രതിശ്ചായ വീണ്ടെടുക്കുക

3.അമേരിക്കയെ വകവയ്ക്കില്ലെന്ന പ്രതീതി സൃഷ്ടിക്കുക

4.യുക്രെയിനെ നാറ്റോ സഖ്യത്തിലെടുത്ത് മോസ്ക്കോയെ

ടാർജറ്റ് ചെയ്യാനുള്ള അമേരിക്കൻ നീക്കത്തിന് തടയിടുക

റഷ്യയുടെ അനുകൂല ഘടകങ്ങൾ

1.വൻ സൈനികശേഷി

2.യുക്രയിനിലെ മൂന്നിലൊന്ന് റഷ്യൻ വംശജർ

3. പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ അതിർത്തികൾ

ആക്രമണത്തിന് സഹായകരം

4.സൈനിക തന്ത്രം മെനയുന്നതിലെ വൈദഗ്ധ്യം

5.മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി

6.ജർമ്മനിയടക്കമുള്ള രാജ്യങ്ങളുമായിട്ടുള്ള സൗഹൃദസമീപനം

5.ചൈനയുടെ അനുകൂല നിലപാട്

പ്രതികൂലം

യുക്രയിനിൽ ആധിപത്യം നേടിയെടുത്താൽ ആഭ്യന്തര കലാപത്തിനുള്ള സാദ്ധ്യത.യുക്രെയിനിലെ മൂന്നിൽ രണ്ട് ജനസംഖ്യ റഷ്യയ്ക്ക് എതിരാണ്.അവർ ഭരണ നേതൃത്വം മാറിയാലും റഷ്യയോട് മാനസികമായി പൊരുത്തപ്പെടുകയില്ല.അത് വലിയ ആഭ്യന്തര കലാപത്തിന് വഴിയൊരുക്കിയേക്കാം.

( വിദേശകാര്യ നിരീക്ഷകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനുമാണ് ലേഖകൻ )