c

ഹരീഷ് പേരടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രാധേ ശ്യാം സംവിധാനം ചെയ്യുന്ന മധുര കണക്ക് കോഴിക്കോട് ആരംഭിച്ചു. പ്രൊഡക്‌ഷൻ കൺട്രോളറായ ശ്യാം തൃപ്പൂണിത്തുറ ആണ് രാധേശ്യാം എന്ന പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ശെന്തിൽ കൃഷ്ണ.' നിഷ സാരംഗ്, അഞ്ജന അപ്പുക്കുട്ടൻ, ദേവരാജൻ, പ്രദീപ് ബാലൻ, രമേശ് കാപ്പാ ട് എന്നിവരാണ് മറ്രു താരങ്ങൾ എന്നിവരാണ് മറ്റു താരങ്ങൾ. പ്രശസ്ത നാടക പ്രവർത്തകൻ അകാലത്തിൽ വിട പറഞ്ഞ എ. ശാന്തകുമാറിന്റെ രചനയിലാണ് മധുര കണക്ക് ഒരുങ്ങുന്നത് . എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ : അയൂബ്‌ഖാൻ, ഗാനരചന: സന്തോഷ് വർമ്മ. സംഗീതം: പ്രകാശ് അലക്‌സാണ്ടർ. അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത്. വി മേനോൻ. എൻ.എം. മുവീസിന്റെ ബാനറിൽ നസീറാണ് ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ എ.എസ്. ദിനേശ്.