sanju-samson

ലക്‌നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. ഇത് ഉൾപ്പെടെ വെസ്റ്റിൻഡീസ് പരമ്പരയിൽ കളിച്ച ടീമിൽ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. സഞ്ജുവിനെ കൂടാതെ പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യൂസ്‌വേന്ദ്ര ചാഹൽ, ദീപക് ഹൂഡ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പണർ റിതുരാജ് ഗെയ്ക്‌വാദിനെയും ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നെങ്കിലും പരിശീലനത്തിനിടെ പരിക്കേറ്റതിനാൽ ഒഴിവാക്കുകയായിരുന്നെന്ന് ക്യാപ്ടൻ രോഹിത് ശർമ്മ പറഞ്ഞു.

രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇറങ്ങുക. കുശാൽ മെൻഡിസിന് പകരം ദിനേശ് ചന്ദിമലും മഹീഷ് തീക്ഷണയ്ക്ക് പകരം ജെഫ്രി വാൻഡെർസേയും ടീമിലെത്തി. അതേസമയം ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ക്യാപ്ടൻ രോഹിതിനൊപ്പം ഇഷാൻ കിഷനായിരിക്കും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ശ്രേയസ് അയ്യർ മൂന്നാമതായും സഞ്ജു സാംസൺ നാലാമതായും ഇറങ്ങും.

ODI debut ✅
T20I debut ✅

Congratulations to @HoodaOnFire who is set to play his maiden T20I game. 👏 👏#TeamIndia | #INDvSL | @Paytm pic.twitter.com/4aUqemcFMF

— BCCI (@BCCI) February 24, 2022