
തിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷാകാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. മലയാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 2323 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. യുക്രെയിനിലെ പ്രതിസന്ധിയില്‍ വലിയ നിരാശയും ആശങ്കയുമുണ്ട്. പഠനാവശ്യത്തിന് വേണ്ടിയാണ് അവർ അവിടെ തന്നെ തങ്ങിയത്. അതിനാല്‍ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയയ്ക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.