
കൊച്ചി: ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ വലിയ ക്രൂഡോയിൽ കയറ്റുമതിക്കാരാണ് റഷ്യ. എന്നാൽ, റഷ്യയിൽ നിന്ന് ഇന്ത്യ ഒരുശതമാനത്തോളം എണ്ണയേ വാങ്ങുന്നുള്ളൂ. 2021ൽ റഷ്യയിൽ നിന്ന് പ്രതിദിനം വാങ്ങിയത് 43,400 ബാരൽ മാത്രം.
63.1%
സൗദി അറേബ്യ, ഇറാക്ക്, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. മൊത്തം ഇറക്കുമതിയിൽ 63.1 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്.
 14 ശതമാനം ആഫ്രിക്കയിൽ നിന്നും 13.2 ശതമാനം വടക്കേ അമേരിക്കയിൽ നിന്നുമാണ്.
$97
കഴിഞ്ഞ നവംബർ നാലുമുതൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽവില പരിഷ്‌കരിച്ചിട്ടില്ല. നവംബറിലെ വാങ്ങൽവില 80 ഡോളറായിരുന്നത് ഇപ്പോൾ 97 ഡോളറാണ്.
₹10 ലക്ഷം
കഴിഞ്ഞ 113 ദിവസമായി ഇന്ധനവില കൂട്ടാത്തതിനാൽ ഒഴിവായത് 10-15 രൂപയുടെ വർദ്ധനയാണ്. ക്രൂഡോയിൽ വിലവർദ്ധനയുടെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാത്തതിനാൽ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി.എൽ എന്നിവ പ്രതിദിനം നേരിടുന്നത് 10 ലക്ഷം രൂപയുടെ നഷ്‌ടം.