
കോഴിക്കോട്: ഫാബുലസ് ഫെബ്രുവരി സ്കീമിന്റെ ഭാഗമായി മൊബൈൽഫോണുകൾക്ക് ഇന്നുമുതൽ 28വരെ മൈജിയിൽ ആകർഷക വിലക്കുറവ്. മൈജിയിലും മൈജി ഫ്യൂച്ചറിലും ഇളവ് ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തികവർഷം നടത്തിയ വില്പനയ്ക്ക് ആനുപാതികമായി കമ്പനികൾ നൽകുന്ന അധിക ഡിസ്കൗണ്ട് നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുകയാണ് മൈജി.
സ്മാർട്ട്ഫോണുകൾക്കും ഫീച്ചർഫോണുകൾക്കും ഓഫർ ലഭ്യമാണ്. ഈ ദിവസങ്ങളിൽ പഴയ ഫോണുകൾ മികച്ച വിലയ്ക്ക് എക്‌സ്‌ചേഞ്ചും ചെയ്യാം. എക്‌സ്‌ചേഞ്ചിലെ നേട്ടവും ഫാബുലസ് ഫെബ്രുവരി സ്കീമും ചേരുമ്പോൾ ഉപഭോക്താവിന് മികച്ച വിലക്കുറവ് സ്വന്തമാകും. മികച്ച ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
പ്രൊട്ടക്‌ഷൻ പ്ളാനുകൾ, എക്‌സ്‌റ്റൻഡഡ് വാറന്റി സേവനങ്ങളും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ ലാപ്‌ടോപ്പ്, ടിവി., ഹെഡ്ഫോൺ, സ്മാർട്ട്‌വാച്ച്, മ്യൂസിക് സിസ്‌റ്റം തുടങ്ങിയവയും സ്കീമിലൂടെ ആകർഷക വിലയ്ക്ക് സ്വന്തമാക്കാം.