hgh

പൂച്ചാക്കൽ : അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരി, കാമുകൻ മലപ്പുറം തിരൂർ വെങ്ങാല്ലൂരിൽമുഹമ്മദ്‌ നിസാർ(26) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ജനുവരി 27 നാണ് യുവതിയെ വടുതലയിലെ വീട്ടിൽ നിന്ന് കാണാതായത് . അന്വേഷണത്തിൽ മലപ്പുറം തിരൂർ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച് പിന്നീട് അറിവുണ്ടായിരുന്നില്ല. തുടർന്ന് ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇവർ പിടിയിലായത്. യുവതി വീട്ടിൽ നിന്നും കൊണ്ടുപോയ സ്വർണാഭരണങ്ങൾ വിറ്റ് കോയമ്പത്തൂർ, ചെന്നൈ , ബാംഗളൂരു, മുംബയ് എന്നിവിടങ്ങളിൽ ഇവർ താമസിച്ചിരുന്നു. സമൂഹ മാദ്ധ്യമം വഴിയാണ് 28കാരി കാമുകനെ പരിചയപ്പെട്ടത്. എസ്.ഐമാരായ കെ. ജെ.ജേക്കബ്, ഉദയകുമാർ , എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ നിസാർ, സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.