china

ബീജിംഗ് : റഷ്യ- യുക്രെയിൻ വിഷയത്തിൽ റഷ്യയെ പിന്തുണച്ച് ചൈന. റഷ്യൻ സൈനിക നീക്കത്തെ അധിനിവേശമെന്ന് പറയാനാകില്ലെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിംഗ് പറഞ്ഞു. യു.എസും വടക്കൻ യൂറോപ്പും എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ചൈന കുറ്റപ്പെടുത്തി.