
വാഷിംഗ്ടൺ: പ്രസിഡന്റ് പുട്ടിൻ മുൻകൂട്ടി തീരുമാനിച്ച യുദ്ധമാണിതെന്നും ഇതിൽ സംഭവിക്കുന്ന മരണങ്ങൾക്കും മനുഷ്യ ദുരിതത്തിനും റഷ്യ മാത്രമായിരിക്കും ഉത്തരവാദിയെന്നും അമേരിക്കൻ പ്ര സിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും ഉചിതമായ രീതിയിൽ പ്രതികരിക്കും. റഷ്യ ലോകത്തോട് സമാധാനം പറയേണ്ടിവരും - വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
. സഖ്യരാജ്യങ്ങളെ സംരക്ഷിക്കും: നാറ്റോ
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിലേക്ക് സഖ്യസേനയെ അയയ്‌ക്കില്ലെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻ ബർഗ് പറഞ്ഞു. എന്നാൽ യുക്രെയിനിന് സമീപം നാറ്റോയുടെ കര, നാവിക, വ്യോമ സേനകളെ ശക്തമാക്കും. ഇതിനായി അധിക സേനയെ വിന്യസിക്കും. സംഘർഷ മേഖലയിലുള്ള എസ്റ്റോണിയ, ലാറ്റ്‌വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങൾ അടിയന്തര കൂടിയാലോചന ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യരാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കും.